Monday, August 24, 2026

വാഹന പരിശോധനക്കിടെ എസ്.ഐക്ക് തെരുവ് നായയുടെ കടിയേറ്റു

ഇരിങ്ങാലക്കുട: കാട്ടൂരിൽ എസ്.ഐക്ക് തെരുവ് നായയുടെ കടിയേറ്റു. കാട്ടൂർ സ്റ്റേഷനിലെ എസ്ഐ എം.പി രവിയ്ക്കാണ് നായയുടെ കടിയേറ്റത്. കോതറ പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. എസ്.ഐയുടെ തുടയിലാണ് നായ കടിച്ചത്. പരിക്കേറ്റ എസ്.ഐയെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകി. നായക്ക് പേ വിഷബാധയുള്ളതായി സംശയിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments