Sunday, November 24, 2024

ഗുരുവായൂരിൽ ഗ്യാസ് സിലണ്ടറിൽ റീത്ത് വെച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

ഗുരുവായൂർ: പാചകവാതക വില വർധനവിനൊപ്പം ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലകയറ്റത്തിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കിഴക്കെ നടയിൽ ഗാന്ധി സ്വകയറിന് സമീപം ഗ്യാസ് സിലണ്ടറിൽ റീത്ത് വെച്ചായിരുന്നു പ്രതിഷേധം. ജില്ലാ കോൺഗ്രസ് സെക്രട്ടറി അഡ്വ. ടി.എസ് അജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മുൻ പ്രസിഡന്റ് ആർ രവികുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ സി.എസ് സൂരജ്, വി.കെ സുജിത്, ജീഷ്മാ സുജിത്ത്, നേതാക്കളായ ബാലൻ വാറണാട്ട്, ശിവൻ പാലിയത്ത്, ബിന്ദു നാരായണൻ, സ്റ്റീഫൻ ജോസ്, ഏ.കെ ഷൈമിൽ, അരവിന്ദൻ കോങ്ങാട്ടിൽ, മണി ചെമ്പകശ്ശേരി, വി.എസ് നവനീത്, മിഥുൻ പൂക്കൈതക്കൽ, മനീഷ് നീലിമന, ജോയൽ കാരക്കാട് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments