Friday, September 20, 2024

കുന്നംകുളത്ത് മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയ സംഭവം: ലഹരിമരുന്ന് എത്തിച്ചു നല്‍കിയ ചാവക്കാട് സ്വദേശി പിടിയില്‍

കുന്നംകുളം: കുന്നംകുളം പോലീസ് മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയ സംഭവത്തില്‍ ലഹരിമരുന്ന് എത്തിച്ചു നല്‍കിയയാള്‍ പിടിയില്‍. ചാവക്കാട് കോടതിപ്പടി വാല വീട്ടില്‍ കുഞ്ഞപ്പുവിന്റെ മകന്‍ രഞ്ജിത്ത് എന്ന കുഞ്ഞിക്കണ്ണനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.സി സൂരജിന്റെ നേതൃത്വത്തിലുളള പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 നാണ് കിളിയമ്പറമ്പില്‍ ഷൈനിന് ഇയാൾ ബാംഗ്‌ളൂര്‍ നിന്നും മയക്കുമരുന്ന് എത്തിച്ചു നല്‍കിയത്. ഈ കേസിലാണ് അറസ്റ്റ്. 2021ല്‍ ഹാഷിഷ് ഓയില്‍ കടത്തിയതുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ കേസ് നിലവിലുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments