Friday, September 20, 2024

വിദ്യാർത്ഥി കർഷക പുരസ്‌കാരം നേടിയ ഹുമൈദ് റിഷാനെ എസ്.ഡി.പി.ഐ അനുമോദിച്ചു

പുന്നയൂർക്കുളം: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാർത്ഥി കർഷക പുരസ്‌കാരം നേടിയ ഹുമൈദ് റിഷാനെ എസ്.ഡി.പി.ഐ പാപ്പാളി സൗത്ത് ബ്രാഞ്ച് ആദരിച്ചു. എസ് ഡി പി ഐ പാപ്പാളി സൗത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന അനുമോദന ചടങ്ങിൽ എസ് ഡി പി ഐ പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി സുബൈർ മന്ദലാംകുന്ന്, ഹുമൈദ് ദിഷാനെ പൊന്നാടയണിയിച്ചു.

വീഡിയോ വാർത്ത കാണാം ….👇

എസ്.ഡി.പി.ഐ പാപ്പാളി സൗത്ത് ബ്രാഞ്ച് പ്രസിഡന്റ്‌ ആഷിഫ് ആറ്റ ഉപഹാരം നൽകി. പഞ്ചായത്ത്‌ കമ്മറ്റി അംഗം സിറാജ്, പാപ്പാളി സൗത്ത് ബ്രാഞ്ച് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മന്ദലാംകുന്ന് പാപ്പാളി ബീച്ച് റോഡ് പടിഞ്ഞാറയിൽ ഷാഹു-മൈമൂന ദമ്പതികളുടെ മകനാണ് ഹുമൈദ് റിഷാൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments