Thursday, June 25, 2026

വിദ്യാർത്ഥി കർഷക അവാർഡ് ജേതാവിനെ അല്ലാമ ഇഖ്ബാൽ സമിതി ഇന്ന് ആദരിച്ചു

പുന്നയൂർ: മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാന തല അവാർഡ് നേടിയ മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ ഹുമൈദ് റിഷാൻഷായെ അല്ലാമ ഇഖ്ബാൽ സമിതി ഇന്ന് ആദരിച്ചു. ഒന്നാം വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് മെമെന്റോ സമ്മാനിച്ചു. സമിതി പ്രസിഡന്റ്‌ ടി.എം ജിൻഷാദ്, കെ.കെ ഇസ്മായിൽ, പി.എം നസീർ, ശറഫുദ്ധീൻ കണ്ടംകോട്ട്, മിഥിലാജ്, ഷഹസാദ്, സിർഫാൻ എന്നിവർ പങ്കെടുത്തു. സമിതി പ്രവർത്തകർ പച്ചക്കറി വിത്തുകൾ വിദ്യാർത്ഥിക്ക് സമ്മാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments