Friday, September 20, 2024

സമസ്‌ത കേരള സുന്നി ബാലവേദി ജലസംരക്ഷണ കാംപയിന് ജില്ലയിൽ തുടക്കമായി

തൃശൂർ: “കരുതിവെക്കാം ജീവന്റെ തുള്ളികൾ നാളെക്കായി” എന്ന പ്രമേയത്തിൽ
സമസ്‌ത കേരള സുന്നി ബാലവേദി സംസ്ഥാന വ്യാപകമായി മാർച്ച്‌ 5 മുതൽ മെയ്‌ 30 വരെ സംഘടിപ്പിക്കുന്ന ജല സംരക്ഷണ കാംപയിനിന്റെ തൃശൂർ ജില്ലാ തല ഉദ്ഘാടനം ഇന്ന് നടന്നു. സമസ്‌ത എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. കാംപയിനിന്റെ ഭാഗമായി തണ്ണീർ പന്തൽ, പോസ്റ്റർ പ്രദർശനം, പറവകൾക്കൊരു തണ്ണീർ കുടം, ബോധവൽക്കരണം തുടങ്ങിയ പദ്ധതികൾ റെയിഞ്ച്, യൂണിറ്റ് തലങ്ങളിൽ നടപ്പിലാക്കും. തൃശൂർ ഐ.എം.സിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എസ്.കെ.എസ്.ബിവി ജില്ലാ പ്രസിഡന്റ് റഊഫ് ചൊവ്വല്ലൂർ, ജനറൽ സെക്രട്ടറി വി.കെ മുഹമ്മദ് സംനൂൻ, ട്രഷറർ റബീഹ് അടിതിരുത്തി, വർക്കിങ് സെക്രട്ടറി ഫാറൂഖ് എരുമപ്പെട്ടി എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments