Friday, September 20, 2024

കെ.സുധാകരൻ സംഘപരിവാർ പരിപാടിയുടെ ഉദ്‌ഘാടകൻ; ഹനുമാൻ സേവയുണ്ടെങ്കിൽ കെ റെയിൽ വേണ്ടെന്ന് അശോകൻ ചരുവിലിന്റെ പരിഹാസം

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസിനോടാനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ സംഘപരിവാർ സംഘടനയുടെ പരിപാടിയുടെ ഉദ്‌ഘാടകനായുള്ള പഴയ പോസ്റ്റർ കുത്തി പൊക്കി സോഷ്യൽ മീഡിയ. ഹനുമാൻ സേനയുടെ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടകനായി സുധാകരന്റെ പടം ഉൾപ്പെടെ പോസ്റ്റർ പ്രസിദ്ധീകരിച്ച പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഈ പോസ്റ്റർ പങ്കു വെച്ച്  ‘ഹനുമാൻ സേവയുണ്ടെങ്കിൽ കെ റെയിൽ വേണ്ട പറന്നാൽ മതിയല്ലോ’ എന്ന് പരിഹസിച്ച് എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കെ റെയിലിനെക്കാൾ നല്ലത് ഫ്ലൈ ലൈൻ ആണെന്ന് സുധാകരൻ ബദൽ നിർദേശമായി അവതരിപ്പിച്ചിരുന്നു. ഇത് സൂചിപ്പിച്ചാണ് വിമർശനം.

https://m.facebook.com/story.php?story_fbid=5482324638458094&id=100000418358535

സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംബന്ധിച്ചുള്ള വിഷയത്തിൽ ശശി തരൂരും, കെ.വി തോമസും, ട്രേഡ് യൂണിയൻ സംബന്ധിച്ച വിഷയത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എന്നിവരെയുമാണ് ക്ഷണിച്ചിരുന്നത്. ഇവരോട് പരിപാടിയിൽ പങ്കെടുക്കരുതെന്ന് സുധാകരൻ നിർദേശിച്ചിരുന്നു

https://m.facebook.com/story.php?story_fbid=5482324638458094&id=100000418358535

RELATED ARTICLES
- Advertisment -

Most Popular

Recent Comments