Thursday, April 16, 2026

വൈറല്‍ ഗാനത്തിന് തകര്‍പ്പന്‍ നൃത്തവുമായി അഹാന, കൈയടിച്ച് ആരാധകര്‍

നടി അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും കിടിലന്‍ നൃത്തച്ചുവടുകള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുണ്ട്. ലോക്ഡൗണില്‍ രസകരങ്ങളായ വീഡിയോകളുമായി ഇവരുടെ കുടുംബം ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്.

ഇപ്പോള്‍ മനോഹരമായി നൃത്തം വെയ്ക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അഹാന. ജാക്വലിന്‍ ഫര്‍ണാണ്ടസും ബാദ്ഷായും ഒന്നിച്ച ഗേണ്ഡ ഫൂല്‍ എന്ന വൈറലായ ബോളിവുഡ് ഗാനത്തിനാണ് അഹാന ചുവടുവയ്ക്കുന്നത്. വീഡിയോയില്‍ രണ്ട് വ്യത്യസത ഗെറ്റപ്പുകളിലാണ് അഹാന പ്രത്യക്ഷപ്പെടുന്നത്. വേഷപ്പകര്‍ച്ചകയേക്കാള്‍ നടിയുടെ നൃത്തത്തിലെ അനായാസേനയുള്ള ശരീരചലനങ്ങളെയാണ് ആരാധകര്‍ പ്രശംസിക്കുന്നത്.

നടിമാരായ നവ്യ നായര്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ അഹാനയുടെ നൃത്തത്തെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഡാന്‍സിങ് ക്വീന്‍ എന്നാണ് പൂര്‍ണിമ അഹാനയെ വിശേഷിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments