Friday, September 20, 2024

തൈക്കാട് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ചാവക്കാട് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു

ഗുരുവായൂർ: തൈക്കാട് പഴയ റിലയൻസ് പമ്പിനു സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. സൈക്കിൾ യാത്രികൻ തൈക്കാട് വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ആനന്ദ് (17), ബൈക്ക് യാത്രക്കാരൻ ചാവക്കാട് ബ്ലാങ്ങാട് പാറാട്ട് വീട്ടിൽ ഷിഹാബ് (39)എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ടു പേരെയും അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം  താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനന്ദിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

RELATED ARTICLES
- Advertisment -

Most Popular

Recent Comments