Friday, September 20, 2024

ലോറി സൈക്കിളിലിടിച്ച് വയോധികന് ദാരുണാന്ത്യം

നാട്ടിക: തൃപ്രയാറിൽ ലോറി സൈക്കിളിലിടിച്ച് വയോധികന് ദാരുണാന്ത്യം. നാട്ടിക സ്വദേശി കുണ്ടുവീട്ടിൽ വിജയൻ(74) ആണ് മരിച്ചത്. തൃപ്രയാർ ബസ് സ്റ്റാൻഡിനു സമീപം യവനിക ഫ്ലവേഴ്സിന് മുൻപിലായിരുന്നു അപകടം. വിജയൻ സഞ്ചരിച്ചിരുന്ന സൈക്കിളിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ വീണ വിജയന്റെ ശരീരത്തിൽ കൂടി ലോറി കയറിയിറങ്ങി. തൃപ്രയാർ ആക്ട്സ് പ്രവർത്തകർ വിജയനെ വലപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments