Saturday, November 23, 2024

പുന്നയൂർക്കുളം സംസ്ക്കാര ജി.സി.സിയുടെ നേതൃത്വത്തിൽ ചികിൽസാ ധന സഹായം നൽകി

പുന്നയൂർക്കുളം: സംസ്ക്കാര ജി.സി.സിയുടെ നേതൃത്വത്തിൽ ചികിൽസാ ധന സഹായം നൽകി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ കെ.വി അബ്ദുൽ ഖാദർ 41, 500 രൂപയുടെ ധനസഹായം കൈമാറി. കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ ചികിൽസക്കാണ് സഹായം നൽകിയത്.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ, സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ ബക്കർ, വാർഡ് മെമ്പർമാരായ പ്രേമ സിദ്ധാർത്ഥൻ, ശോഭ പ്രേമൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.ഡി ധനീപ്‌, ബ്രാഞ്ച്‌ സെക്രട്ടറിമാരായ മണി ബാഹുലേയൻ, രഘുനാഥ് മാപ്പാല, സംസ്കാര ട്രഷറർ വിപിൻ ചെറായി, മുൻ പ്രസിഡന്റ് അമർനാഥ്, എക്സിക്യൂട്ടീവ് മെമ്പർ മൂസക്കുട്ടി എ.ഇ.ഒ, സംസ്കാര ജി.സി.സി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ നസീർ പുന്നൂക്കാവ്, കോർഡിനേഷൻ കമ്മിറ്റി മുൻ ചെയർമാൻ വി താജുദ്ധീൻ, ഷെഹീർ ചമ്മന്നൂർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments