തൃശൂർ: ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ടി ശശിധരൻ സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ തരംതാഴ്ത്തപ്പെട്ട നേതാവായിരുന്നു ടി ശശിധരന്‍. കുന്നംകുളം എം.എല്‍.എ ആയിരുന്ന ബാബു എം പാലിശ്ശേരിയെ കമ്മിറ്റിയിൽ നിന്നും പുറത്തായപ്പോൾ സഹോദരന്‍ കൂടിയായ എം ബാലാജിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിയായി എം.എം വര്‍ഗ്ഗീസ് തന്നെ തുടരും.