Friday, November 22, 2024

തൃശൂർ ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു; നാളെ മുതൽ മതചടങ്ങുകൾ ഉൾപ്പെടെ എല്ലാ പൊതു പരിപാടികളും വിലക്കി കളക്ടർ

തൃശൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലും നിയന്ത്രണം കടുപ്പിച്ചു. ജില്ലയിൽ മൂന്ന് ദിവസത്തെ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയിട്ടുള്ള സാഹചര്യത്തിൽ നാളെ മുതൽ എല്ലാതരം സാമൂഹ്യ രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും അനുവദിക്കുന്നതല്ലെന്ന് കളക്ടർ ഉത്തരവിട്ടു. ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ മജിസ്ട്രേറ്റുകൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

https://www.facebook.com/105782160780355/posts/664229391602293/
RELATED ARTICLES
- Advertisment -

Most Popular

Recent Comments