Saturday, November 23, 2024

ഗുരുവായൂരിൽ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിയേറ്റ് ഗൃഹനാഥന് പരിക്ക്

ഗുരുവായൂർ: തൈക്കാട് സെന്ററിൽ ഗൃഹനാഥനെ ഇരുമ്പു പൈപ്പ്കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. ചൊവ്വല്ലൂർപടി രാമനത്ത് വീട്ടിൽ  ശിഹാബി(43) നാണ് അടിയേറ്റത്. ബുധനാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments