Friday, September 20, 2024

കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം മുൻ പ്രസിഡന്റ് പാലിയത്ത് ചിന്നപ്പൻ നായരെ അനുസ്മരിച്ചു

ഗുരുവായൂർ: കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം മുൻ പ്രസിഡന്റായിരുന്ന പാലിയത്ത് ചിന്നപ്പൻ നായരുടെ നാലാം ചരമവാർഷിക ദിനം ആചരിച്ചു. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശശി വാറണാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. നഗരസഭ പ്രതിപക്ഷ ഉപ നേതാവ് കെ.പി.എ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. നഗര സഭകൗൺസിലർ വി.കെ സുജിത്ത്, നേതാക്കളായ മേഴ്സി ജോയ്, രഞ്ജിത്ത് പാലിയത്ത്, സ്റ്റീഫൻ ജോസ്, ഒ.ആർ പ്രതീഷ്, ഏ.കെ ഷൈമിൽ, വി.എസ് നവനീത്, ടി.വി കൃഷ്ണദാസ്, പി.കെ ജോർജ്, ഒ.പി ജോൺസൺ, പോളി ഫ്രാൻസീസ്, എ.എം ജവഹർ , റെയ്മണ്ട് മാസ്റ്റർ, കെ.യു.മുസ്താഖ്, ജോയ് തോമാസ്, ജോയൽ കാരക്കാട് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments