ഗുരുവായൂർ: ഒമിക്രോൺ വ്യാപനം തടയാൻ സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാത്രി ദര്‍ശന ക്രമീകരണം ഏര്‍പ്പെടുത്തി. കൃഷ്ണനാട്ടം കളി നിര്‍ത്തിവെച്ചു. ജനുവരി 2 വരെ രാത്രി പത്തിന് ക്ഷേത്രം അടയ്ക്കും. നിര്‍മാല്യ ദര്‍ശനം ഉണ്ടാകില്ല. നാളെ മുതല്‍ ഞായറാഴ്ച വരെ രാവിലെ അഞ്ച് മുതല്‍ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കു. ജനുവരി 2 വരെ കൃഷ്ണനാട്ടം കളി ഉണ്ടാകില്ല. ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് സൗകര്യപ്രദമായ മറ്റു ദിവസങ്ങളില്‍ കൃഷ്ണനാട്ടം കളി നടത്താന്‍ അവസരം നല്‍കും. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളുമായി ഭക്തര്‍ സഹകരിക്കണമെന്ന് ദേവസ്വം അറിയിച്ചു.