Friday, September 20, 2024

ചാവക്കാട് എം.ആർ .ആർ.എം സ്കൂളിൽ എസ്.പി.സി കേഡറ്റ് യൂണിറ്റിന്റെ പ്രഥമ ക്യാമ്പിന് നാളെ തുടക്കം

ചാവക്കാട്: എം.ആർ.രാമൻ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ പുതുതായി അനുവദിക്കപ്പെട്ട സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ പ്രഥമ ക്യാമ്പിന് നാളെ (വെളളി) തുടക്കം. രാവിലെ ഒമ്പതിന് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പി.ടി.എ പ്രസിഡന്റ് ആർ.വി.എം ബഷീർ മൗലവി അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ എം.യു ഉണ്ണികൃഷ്ണൻ സ്വാഗതം പറയും. വാർഡ് മെമ്പർ എം.ബി പ്രമീള, ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.എസ് സെൽവരാജ് എന്നിവർ മുഖ്യാതിഥികളാവും. സ്കൂൾ അധ്യാപകരും പി.ടി.എ ഭാരവാഹികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ‘സമ്പൂർണ്ണ ആരോഗ്യം’ എന്ന പേരിൽ നടക്കുന്ന ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments