Wednesday, May 6, 2026

ഗുരുവായൂർ പഞ്ചാരമുക്കിൽ നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ വീടൊരുക്കി വൈലിപ്പാടം ഗ്രൂപ്പ്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഇരുപതാം വാർഡ് പഞ്ചാരമുക്കിൽ  നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ വീടൊരുക്കി വൈലിപ്പാടം ഗ്രൂപ്പ് പ്രവർത്തകർ. ടാർപായ കൊണ്ട് മറച്ച കൂരക്കുള്ളിൽ താമസിച്ചിരുന്ന കുടുംബത്തിനാണ് ജാതി-മത-രാഷ്ട്രീയ-കക്ഷി ഭേദമന്യേ സാഹായം ലഭ്യമാക്കി പ്രവർത്തകർ ഒരു സെന്റ് ഭൂമിയിൽ അടച്ചുറപ്പുള്ള കുഞ്ഞുവീട് ഒരുക്കിയത്. വാർഡ് കൗൺസിലർ പി.കെ നൗഫൽ വീടിന്റെ താക്കോൽ കൈമാറി. വൈലിപ്പാടം ഗ്രൂപ്പ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments