Tuesday, May 26, 2026

തീ പൊള്ളലേറ്റ് ചേറ്റുവയിൽ വയോധിക മരിച്ചു 

ഏങ്ങണ്ടിയൂർ: തീ പൊള്ളലേറ്റ് വയോധിക മരിച്ചു. ചേറ്റുവ കോട്ടക്ക് സമീപം രായംമരയ്ക്കാർ വീട്ടിൽ സെയ്തു മുഹമ്മദിൻ്റെ ഭാര്യ കുഞ്ഞുമോൾ ( സുഹറ – 88) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്  12.15 ഓടെ വീട്ടിൽ വെച്ച്  തീപൊള്ളലേറ്റ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് ചേറ്റുവ നാസ് കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് ആറോടെ മരണപ്പെടുകയായിരുന്നു. കുഞ്ഞുമോളും മകൻ മുഹമ്മദ് ഈഷയും മാത്രമാണ് വീട്ടിൽ താമസിച്ചു വരുന്നത്. ഇവർ പതിവായി വീട്ടുപരിസരത്തെ പുല്ല് മണ്ണെണ്ണ ഒഴിച്ച് തീയിടാറുണ്ട്. തൊട്ടടുത്ത വീട്ടിൽ മകൾ ഉമൈവയും  കുടുംബമായി താമസിച്ചു വരുന്നുണ്ട്. വാടാനപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments