Friday, November 22, 2024

ഗുരുവായൂർ ദേവസ്വം ഓഫീസിലേക്ക് നാളെ ബി.ജെ.പി മാർച്ച് നടത്തും

ഗുരുവായൂർ: കേന്ദ്ര സർക്കാർ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ ദേവസ്വത്തിന് സൗജന്യമായി നൽകിയ മൾട്ടി ലെവൽ പാർക്കിംഗ് സമുച്ചയം  ഭക്തജനങ്ങൾക്ക് സൗജന്യമായി അനുവദിക്കുക, ഗുരുവായൂർ ദേവസ്വത്തിന്റെ പകൽകൊള്ള അവസാനിപ്പിക്കുക എന്നീ അവശ്യങ്ങളുന്നയിച്ച് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (വെള്ളി) ഗുരുവായൂർ ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചമ്പത്ത് അറിയിച്ചു. രാവിലെ 11 മണിക്ക് നടക്കുന്ന
മാർച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments