ചാവക്കാട്: വീടിന്റെ അറ്റകുറ്റ പണി നടക്കുന്നതിനിടെ ഭിത്തി തകര്‍ന്നുവീണ് തിരുവത്ര സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. തിരുവത്ര നടുവില്‍പുരയ്ക്കല്‍ സുനില്‍കുമാര്‍ ആണ് മരിച്ചത്. 43 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ ഇയാളുടെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഇതേ തുടർന്ന് ഇന്ന് വീട് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം നടന്നത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തുടർന്ന് കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

