ഗുരുവായൂർ: ഗുരുവായൂർ ജനസേവാ ഫോറത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പിഷാരടി സമാജം ഹാളിൽ നടന്ന ക്യാമ്പിൽ ഗുരുവായൂർ ഐ എം എ പ്രസിഡന്റും ഡയബെറ്റോളജിസ്റ്റുമായ ഡോ:ജിജു കണ്ടരാശ്ശേരി രോഗികളെ പരിശോധിച്ചു. ഫോറം പ്രസിഡന്റ് എം. പി. പരമേശ്വരൻ, ജന:സെക്രട്ടറി സജിത് കുമാർ. സി , മെഡിക്കൽ അസിസ്റ്റൻസ് കമ്മിറ്റി ചെയർപേഴ്സൺ കെ. രുഗ്മിണി,വി. പി. മേനോൻ, ചന്ദ്രശേഖരൻ നായർ,അനൂപ്, പ്രീത മുരളി,ടി. വി. കൃഷ്ണദാസ്,കവിത, സജിത വേണുഗോപാൽ,കെ. പി. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.