Friday, September 20, 2024

ബക്രീദ് പ്രമാണിച്ച് ചാവക്കാട് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ ചൊവ്വാഴ്ച കൂടി തുറക്കുന്നതിന് അനുമതി നൽകണം: മുഖ്യമന്ത്രിക്ക് എൻ.കെ അക്ബർ എംഎൽഎ കത്തു നൽകി

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ ടൗൺ ഉൾപ്പെടുന്ന 15,16,17 വാർഡുകളിൽ നിലവിൽ കോവിഡ് പോസിറ്റീവ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും താരതമ്യേന കുറവായിരിക്കെ ബക്രീദ് പ്രമാണിച്ച് ചാവക്കാട് ടൗൺ ഉൾപ്പെടുന്ന ഈ വാർഡുകളിലെ വ്യാപാര സ്ഥാപനങ്ങൾ തിങ്കളാഴ്ചക്ക് പുറമെ ബക്രീദിന്റെ തലേ ദിവസമായ ചൊവ്വാഴ്ച കൂടി തുറക്കുന്നതിന് നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് എൻ.കെ അക്ബർ എംഎൽഎ കത്തു നൽകി. കഴിഞ്ഞ ഏപ്രിൽ 27 മുതൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണെന്നും ഈ മൂന്ന് മാസ കാലയളവിൽ 11 ദിവസം മാത്രമാണ് ഈ സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടുള്ളതതെന്നും എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി. കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയാൽ  വ്യാപാരികൾക്കും ജനങ്ങൾക്കും വലിയ ആശ്വാസമാവുമെന്നും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments