Friday, November 22, 2024

പ്രാദേശിക പത്രപ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം; എൻ.കെ അക്ബർ എം.എൽ.എക്ക് കേരള പത്രപ്രവർത്തക അസോസിയേഷൻ നിവേദനം നൽകി

ചാവക്കാട്: പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക അസോസിയേഷൻ ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബറിന് നിവേദനം നൽകി. കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എം അക്ബർ, തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറി രമേഷ് ചേമ്പിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

ജില്ലാതല അക്രഡിറ്റേഷൻ ലഭ്യമാക്കുക, പ്രാദേശിക പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കുക, ആരോഗ്യ സുരക്ഷാ പദ്ധതിയും, 25 ലക്ഷം രൂപയുടെ ഇൻഷുറൻസും ഏർപ്പെടുത്തുക, മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിയ്ക്കാൻ കമ്മിഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments