കുന്നംകുളം: പട്ടാമ്പി റോഡില്‍ പാറേംമ്പാടത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു. കൊങ്ങണുർ കാവില്‍ വീട്ടില്‍ ഗോപിയുടെ മകന് അനുരൂപ് (28) ആണ് മരിച്ചത്. മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെയാണ് മരണം സംഭവിച്ചത്. നേരത്തെ അപകടത്തിൽ അനുരൂപിന്റെ സഹോദരൻ അനുരാഗ് (25) സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അനുരൂപിന്റെ സംസ്കാരം ഇന്നു വൈകിട്ട് നാലുമണിക്ക് പോർക്കുളം ക്രിമിറ്റോറിയത്തിൽ നടക്കും. മാതാവിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് എരുമപ്പെട്ടിയിൽ നിന്ന് കൊങ്ങണൂരിലെ വീട്ടിലേക്ക് തിരിച്ചു വരുമ്പോഴായിരുന്നു അപകടം.