Wednesday, May 6, 2026

കോവിഡ് ബാധിതർക്കും വായോജനങ്ങൾക്കും സൗജന്യ ഫോൺ കൗൺസിലിംഗ് സൗകര്യമൊരുക്കി വടക്കേക്കാട് ഡിവിഷൻ ജില്ലാ പഞ്ചായത്ത്‌ അംഗം റഹീം വീട്ടിപറമ്പിൽ

പുന്നയൂർക്കുളം: തൃശൂർ ജില്ലാ പഞ്ചായത്ത് വടക്കേക്കാട് ഡിവിഷനിലെ മാനസിക ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കോവിഡ് ബാധിതർക്കും വായോജനങ്ങൾക്കും സൗജന്യ ഫോൺ കൗൺസിലിംഗ് ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ അറിയിച്ചു. ‘കാരുണ്യ സ്പർശം’ എന്ന പേരിൽ തുടങ്ങിയ പരിപാടിയിൽ വിദഗ്ധരായ മനശാത്രജ്ഞരുടെയും ഡോക്ടർമാരുടെയും സേവനം ലഭ്യമാണ്. കോവിഡ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിൽ ഇരിക്കുന്നവർ നേരിടുന്ന മാനസിക സമ്മർദ്ദത്തിനും ഒറ്റപ്പെടലിനും പരിഹാരമായാണ് ഈ കൗൺസിലിംഗ് പരിപാടി തുടങ്ങിയതെന്ന് റഹീം വീട്ടിപറമ്പിൽ പറഞ്ഞു. രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെ 7559960999, 7306797101 എന്നീ നമ്പറുകളിൽ ഈ സേവനം ലഭ്യമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments