പുന്നയൂർക്കുളം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അണ്ടത്തോട് സ്‌കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ വൃക്ഷ തൈകൾ നടുകയും മുൻകാലങ്ങളിൽ നട്ട തൈകളെ പരിപാലിക്കുകയും ചെയ്തു.
അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ: ഷബ്‌നം അബു വൃക്ഷ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ പിഎസ് അലി, ക്ലബ്ബ് പ്രതിനിധികളായ അസ്‌ലം തെങ്ങിൽ, ജാഫർ ചാലിൽ, ഫിറോസ്, യൂസഫ് പാരംപുരക്കൽ, അസീം, ആഷിഫ്, എന്നിവർ നേതൃത്വം നൽകി.

