ചാവക്കാട്: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവക്കാട് മുനിസിപ്പാലിറ്റി 21-ആം വാർഡ് കൗൺസിലർ കെവി രഞ്ജിത്കുമാറിന്റെ നേതൃത്വത്തിൽ കേരള മൈതാനിയിൽ വൃക്ഷതൈകൾ നട്ടു.
പ്രകാശൻ, അഡ്വ.ഐവി റോസ്, എത്തിക്ക്, എക്ത, സജീഷ് എന്നിവർ സംബന്ധിച്ചു. നമ്മളാൽ കഴിയുംവിധം മരങ്ങൾ നട്ട് അവയെ സംരക്ഷിക്കുമെന്നും, പ്രകൃതിയെ മലിനമാക്കാതെ സംരക്ഷിക്കുമെന്നും പ്രതിജ്ഞ എടുത്തു.

