Friday, September 20, 2024

പാലുവായിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെന്നു സംശയിക്കുന്നവരുടെ വീടുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി

ചാവക്കാട്: പാലുവായിൽ യുവാവിനെ  തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെന്നു സംശയിക്കുന്നവരുടെ വീടുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി. ഒരാളുടെ വീട്ടിൽ നിന്ന് കാർ കസ്റ്റഡിയിലെടുത്തു. പലിശയ്ക്ക് പണം കൊടുക്കുന്ന മാഫിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന സൂചനയെ തുടർന്നാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. മരുതയൂർ, മനപ്പടി, കാളാനി എന്നിവിടങ്ങളിലുള്ള പ്രതികളുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി. പ്രതികളിൽ ചിലർക്ക് മുംബൈ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ്, ചാവക്കാട് എസ്.എച്ച്.ഒ. അനിൽ ടി. മേപ്പിള്ളി എന്നിവരടങ്ങുന്ന പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. പാലുവായ് കരുമാഞ്ചേരി അജിത്കുമാറിന്റെ മകൻ അർജുൻരാജിനെയാണ് കഴിഞ്ഞ ദിവസം രാവിലെ ഏഴിന് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. അർജുൻരാജിനെ പിന്നീട് ചങ്ങരംകുളത്തിന് സമീപം പാവിട്ടപ്പുറത്ത് ദേശീയപാതയ്ക്കരികിൽ ഇറക്കിവിടുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments