പുന്നയൂർ: കോവിഡ് പ്രോട്ടോകാൾ പാലിച്ച് ‘കുട്ടിസംഘ’ത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം. പുന്നയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് എടക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിശ്വനാഥൻ മാസ്റ്റർ ക്ക് വേണ്ടി അഞ്ച് ചെറിയ കുട്ടികളാണ് വോട്ട് നേടി പ്രചാരണത്തിലിറങ്ങിയത്.
എടക്കരയിൽ കൊച്ചു പ്രകടനമായാണ് കുട്ടികൾ നീങ്ങിയത്. എൽ.ഡി.എഫ് സ്ഥാനാർഥി വിശ്വനാഥൻ മാസ്റ്റർക്ക് വോട്ട് ചെയ്യണമെന്ന് അഭ്യാർഥിച്ച് നീങ്ങുന്ന ചെറിയവരുടെ ഈ ചെറു സംഘം റോഡിൽ കാണുന്ന ഓരോ വോട്ടർമാർക്കും സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം പരിചയപ്പെടുത്തി വോട്ട് അഭ്യാർഥിക്കുന്ന നോട്ടീസും നൽകിയാണ് ഇവരുടെ പ്രയാണം.