Sunday, March 15, 2026

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എസ്.ഐ. ഉള്‍പ്പെടെ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ ചാവക്കാട് സ്റ്റേഷനിലെ എസ്.ഐ. ഉള്‍പ്പെടെ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് സ്റ്റേഷനിലെ തന്നെ മറ്റൊരു പോലീസുകാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ് ബാധിച്ചവരിൽ 18 പേര്‍ ചാവക്കാട് നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടവരാണ്. ഇവരെക്കൂടാതെ കടപ്പുറം പഞ്ചായത്ത്,ഗുരുവായൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ നിന്നു ള്ള ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 107 പേരേയാണ് ഇന്ന് പരിശോധനക്ക് വിധേയരാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments