Friday, November 22, 2024

കാർഷിക രംഗത്ത് കരുതലൊരുക്കി മന്ദലാംകുന്ന് വിൻ ഷെയർ ലൈബ്രറി പ്രവർത്തകർ മഞ്ഞൾ കൃഷി തുടങ്ങി

പുന്നയൂർ: കാർഷിക രംഗത്ത് കരുതലൊരുക്കി മന്ദലാംകുന്ന് വിൻ ഷെയർ ലൈബ്രറിയുടെ നേതൃത്വത്തിൽ മഞ്ഞൾ കൃഷി ആരംഭിച്ചു. സമിതി പ്രസിഡണ്ട് കെ.എം. ഷെർഹബീൽ, ജനറൽ സെക്രട്ടറി പി.എസ് അബ്‌ദുൾ നൂർ, മുൻ ഭാരവാഹികളായ ടി.പി പ്രജോഷ്, പി.എച്ച്‌.സാദിഖ്, ഷിബിൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി. ഷിഹാബ് പടിഞ്ഞാറയിൽ, എം.സി സൈനുദ്ദീൻ, ആർ.എ ഷെഫീഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ലൈബ്രറിയുടെ നിർദിഷ്ട ഭൂമിയിലാണ് മഞ്ഞൾ കൃഷിക്ക് തുടക്കമായത്. കോവിഡാനന്തരം ജനങ്ങളിൽ ഭക്ഷ്യോതാപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനും വേണ്ടിയാണ് കൃഷി ആരംഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments