ചാവക്കാട്: കോവിഡ് കാലത്ത് കരുതലായി നൗഷൂ’സ് ബെറിട്ട പുന്ന പ്രവർത്തകർ കോട്ടപ്പുറം ലാസിയോ ആംബുലൻസിലേക്ക് 101 പി.പി.ഇ കിറ്റുകൾ നൽകി. ലാസിയോ മുതിർന്ന അംഗം പ്യാരിലാൽ ഏറ്റുവാങ്ങി. ലാസിയോ സെക്രട്ടറി മുനീർ പി.എസ്, കെ.എം അക്ബർ, ബഷീർ കോട്ടപ്പുറം, ബെറിട്ട രക്ഷധികാരി പി.വി കമറുദ്ധീൻ, പ്രസിഡന്റ് ഷാഹിർ ചാവക്കാട്, സെക്രട്ടറി ഷെജീർ കുരഞ്ഞിയൂർ തുടങ്ങിയവർ പങ്കെടുത്തു.

