Thursday, May 7, 2026

ജില്ലയിൽ ഒരാഴ്ചയ്ക്കിടെ നാലാമത്തെ കൊലപാതകം; അന്തിക്കാട് കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വിളിച്ചിറക്കി വെട്ടിക്കൊന്നു

അന്തിക്കാട്: മാങ്ങാട്ടുകര വട്ടുകുളം അമ്പലത്തിന് സമീപം വെട്ടേറ്റ് യുവാവ് മരിച്ചു. മുറ്റിച്ചൂർ കൂട്ടാല ഉദയന്റെ മകൻ നിധിൻ എന്ന അപ്പുവാണ്(28) മരിച്ചത്. ഇയാൾ കൊലക്കേസിലെ പ്രതിയാണെന്ന് പറയുന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന നിധിനെ കാറിൽ നിന്ന് വിളിച്ചിറക്കിയാണ് വെട്ടിയത്. സംഭവത്തിന്‌ ശേഷം സംഘം മറ്റൊരു കാറിൽ രക്ഷപെട്ടു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു

ഒരാഴ്ചക്കുള്ളിൽ ഇത് നാലാമത്തെ കൊലപാതകമാണിത്. ചിറ്റിലങ്ങാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ്, കുട്ടനെല്ലൂരിൽ ഡെന്റൽ ക്ലിനിക് നടത്തുന്ന യുവ വനിതാ ഡോക്ടർ, പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ, ചേലക്കര എളനാട് പരോളിലിറങ്ങിയ പീഡനകേസ് പ്രതി എന്നിവരെയാണ് ഇതിന് മുൻപ് കൊലപ്പെടുത്തിയത്. കഞ്ചാവ് കേസിൽ റിമാൻഡിലായ പ്രതിയുടെ മരണവും കൊലപാതകമാണെന്ന് സംശയിക്കുന്നതിനിടയിലാണ് ജില്ലയെ ഭീതിയിലാക്കിയുള്ള മറ്റൊരു കൊലപതകവുമുണ്ടവുന്നത്. അന്തിക്കാട് തന്നെ രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ ആണ്. സിപിഎം പ്രവർത്തകനെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments