Thursday, May 7, 2026

സനൂപ് വധം: പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി; കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു

കുന്നംകുളം: എയ്യാല്‍ ചിറ്റലങ്ങാട് സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതി നന്ദനനേയും, പ്രധാന കൂട്ടു പ്രതികളായ അഭയജിത്ത്, ശ്രീരാഖ് എന്നിവരുമായാണ് പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. കൃത്യം നടത്തിയതിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കീഴ്തണ്ടിലം കള്ള്ഷാപ്പിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് തെളിവെടുപ്പ് നടത്തിയത്. സനൂപിനെ കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി തെളിവെടുപ്പിനിടയില്‍ കണ്ടെടുത്തു. നന്ദനനാണ് ഉപേക്ഷിച്ച കത്തി പോലീസിന് കണ്ടെടുത്ത് നല്‍കിയത്. മറ്റു പ്രതികള്‍ ആക്രമണം നടത്താന്‍ ഉപേക്ഷിച്ച വെട്ടുകത്തിയും ഇരുമ്പ് ദണ്ഡും പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. റിമാന്റിലായിരുന്ന നന്ദനനെ കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. കുന്നംകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ ടി.എസ് സിനോജ്, എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ കെ.കെ.ഭൂപേഷ്, എസ്.ഐ സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments