Monday, August 24, 2026

പുന്നയൂർക്കുളത്ത് ഒരു കോവിഡ് മരണം കൂടി; പെരിയമ്പലം സ്വദേശി മരിച്ചു

പുന്നയൂർക്കുളം : പഞ്ചായത്തിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. പെരിയമ്പലം ലക്ഷംവീട്ടിൽ താമസിക്കുന്ന പൊന്തുവീട്ടിൽ അസീസ് (65) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്ത പരൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ പഞ്ചായത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
ഭാര്യ: ഐഷാബി.
മക്കൾ: ഹാരിസ്, സീനത്ത്. മരുമക്കൾ: ഷമീർ, റംഷീന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments