നാട്ടിക: നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവതിക്ക് പരിക്ക്. കഴിമ്പ്രം സ്വദേശി പുതിയവീട്ടിൽ നാസറിൻ്റെ ഭാര്യ നൂർജഹാനാ(45)ണ് പരിക്കേറ്റത്. ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കുമ്പോൾ നാട്ടിക ബീച്ച് പോസ്റ്റ്ഓഫീസിന് സമീപം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് അപകടം നടന്നത് പരിക്കേറ്റ യുവതിയെ വലപ്പാട് മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
