Saturday, November 28, 2026

സീറോ ആക്സിഡന്റ് റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ചാവക്കാട്: തൃശൂർ ജില്ല നിയമസേവന അതോറിറ്റിയും ചാവക്കാട് താലൂക്ക് നിയമ സേവന കമ്മറ്റിയും സംയുക്തമായി ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി.എച്ച്.എസ്.ഇ എൻഎസ്എസ് യൂണിറ്റിറ്റുമായി സഹകരിച്ച് സീറോ ആക്സിഡന്റ് റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ  ഗുരുവായൂർ എസ്.ആർ.ടി.ഒ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  ടി. മാത്യു വർഗീസ്  മുഖ്യപ്രഭാഷണം നടത്തി. ഹെൽമറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ഉപയോഗിക്കുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക, വേഗപരിധി പാലിക്കുക, ട്രാഫിക് നിയമങ്ങൾ അനുസരിക്കുക തുടങ്ങിയവയെ സംബന്ധിച്ച് അദ്ദേഹം വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി.   എൻഎസ്എസ് വിദ്യാർത്ഥികളും ഭാരവാഹികളും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments