Thursday, November 26, 2026

ബാംഗ്ലൂരിൽ പാരാമെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 5.25 ലക്ഷം തട്ടി; പാവറട്ടിയിലെ കൺസൾട്ടൻസിക്കെതിരെ കേസ്

ഗുരുവായൂർ: ബാംഗ്ലൂരിൽ പാരാമെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 5.25 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പാവറട്ടിയിലെ കൺസൾട്ടൻസിക്കെതിരെ കേസ്. ബാംഗ്ലൂരിലെ രാജരാജേശ്വരി കോളേജിൽ കാർഡിയാക്ക് കെയർ ടെക്നോളജി കോഴ്സിന് സീറ്റ് ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 5,25,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാവറട്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന വെൽകെയർ എഡ്യൂ കൺസൾട്ടൻസി ഉടമക്കെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്തത്. പാലക്കാട് കല്ലുവളപ്പിൽ ഷബീനയാണ് പരാതിക്കാരി. മകൾക്ക് അഡ്മിഷൻ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് മാർച്ച് 23 മുതൽ ഓഗസ്റ്റ് 29 വരെയുള്ള കാലയളവിൽ പല തവണകളായി നേരിട്ടും ഗൂഗിൾപേ, നെറ്റ് ബാങ്കിംഗ് വഴിയുമായി 5,25,000 രൂപ വാങ്ങിയതായാണ് പരാതി. പണം വാങ്ങിയ ശേഷം ഇതുവരെയായും സീറ്റ് ലഭിച്ചില്ലെന്നും വാങ്ങിയ പണം തിരികെ നൽകിയില്ലെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments