ഗുരുവായൂർ: രാഷ്ട്രപതിയുടെ ഗുരുവായൂർ ക്ഷേത്രദർശനത്തോടനുബന്ധിച്ച് നാളെ (വെള്ളി) രാവിലെ മുതൽ ഗുരുവായൂരിൽ കർശന പാർക്കിംഗ് നിരോധനം ഏർപ്പെടുത്തി. രാവിലെ മുതൽ താഴെ പറയുന്ന സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഒരു വാഹനവും പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
- കിഴക്കേനട മഞ്ജുളാൽ പരിസരം
- ടൗൺ ഹാൾ പരിസരം
- മഞ്ജുളാൽ മുതൽ കിഴക്കേനട വരെയുള്ള ദേവസ്വം റോഡ്
- തെക്കേനട ഭാഗം
- ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുൻവശം
- മഹാരാജ ഇന്നർ റിംഗ്
- ടെമ്പിൾ സ്റ്റേഷൻ പരിസരം
- പന്തായിൽ ക്ഷേത്ര പരിസരം
ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തർ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
