Sunday, November 22, 2026

റോഡ് മുറിച്ച് കടക്കുന്നതിനിടെ പെട്ടി ഓട്ടോറിക്ഷയിടിച്ച് വീട്ടമ്മ മരിച്ചു

കുന്നംകുളം: പെരുമ്പിലാവ് ഒറ്റപ്പിലാവിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പെട്ടി ഓട്ടോറിക്ഷയിടിച്ച് വീട്ടമ്മ മരിച്ചു. ഒറ്റപ്പിലാവ് ആലിൻ ചുവട് ഉങ്ങുംതറക്കൽ ഇടവഴിപുറത്ത് പരേതനായ ഹംസയുടെ ഭാര്യ നഫീസ(73)യാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ഒറ്റപ്പിലാവ് സെൻ്ററിന് സമീപമാണ് അപകടം നടന്നത് . പെരുമ്പിലാവ് ഭാഗത്തുനിന്നും വന്നിരുന്ന പെട്ടി ഓട്ടോറിക്ഷയാണ് ഇടിച്ചത്. പരിക്കേറ്റ സഫീസയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments