ഗുരുവായൂർ: ഗുരുവായൂർ ആനക്കോട്ടക്കടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. കാവീട് സ്വദേശികളായ ശ്രീഹരി (21), അശ്വനി (21), അമൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 7.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
