Thursday, November 19, 2026

കേരള പ്രവാസി സംഘം കര്‍മ്മശ്രേഷ്ഠ പുരസ്കാരം നേടിയ എ അബ്ദുളളക്കുട്ടിയെ ആദരിച്ചു

കേരള പ്രവാസി സംഘം കര്‍മ്മശ്രേഷ്ഠ പുരസ്കാരം നേടിയ ദുബായ് കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന ദല യുടെ സ്ഥാപകരില്‍ പ്രമുഖനും മുന്‍ പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്ന എ അബ്ദുളളക്കുട്ടിയെ എടക്കര യുവധാര സാംസ്കാരിക സംഘവും പ്രവാസി കുട്ടായ്മയും സംയുക്തമായി ആദരിച്ചു. എടക്കര യുവധാര പരിസരത്ത് വെച്ച് നടന്ന ചടങ്ങ് സിനിമാ നാടക സീരിയല്‍ താരവും പ്രവാസിയും ഉമുല്‍ഖ്വയ് റേഡിയോ സ്റ്റേഷന്‍ ഡയറക്ടറുമായിരുന്ന കെ.പി.കെ വേങ്ങര ഉദ്ഘാടനം ചെയ്തു. സുരേഷ് മുണ്ടന്തറ സ്വാഗതം പറഞ്ഞു. വി മുസ്തഫ അധ്യക്ഷത വഹിച്ചു. കേശുകുട്ടൻ അഞ്ചിങ്ങൽ, ഹംസക്കുട്ടി മിനി സെൻ്റർ, എ.ടി അഷറഫ്, മജീദ് നെരിയമ്മൽ, കരീം എടക്കര, എ.ഇ അബു, രാജീവ് അഞ്ചിങ്ങൽ, ദിലീപ് പാലക്കാട് തുടങ്ങിയവർ സംസാരിച്ചു. അരുൺകുമാർ കൊട്ടരപ്പാട്ട് നന്ദിയും പറഞ്ഞു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments