Sunday, November 15, 2026

ശിശുദിനത്തിൽ അംഗൻവാടി വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു 

പുന്നയൂർക്കുളം: ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ അങ്കണവാടികളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ചാവക്കാട് റിഗാലിയ ജ്വല്ലറി മാനേജിങ് പാർട്ണർ ആഷിഖ് എ വൺ, നാല് അങ്കണവാടിയിലുള്ള 60 കുട്ടികൾക്കുള്ള ബാഗ് സമ്മാനമായി നൽകി. 17-ാം വാർഡ് മന്ദലംകുന്ന് കിണർ 8-ാം നമ്പർ, 6-ാം നമ്പർ അങ്കണവാടികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ശിശുദിനാഘോഷ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും 17-ാം വാർഡ് മെമ്പറുമായ സൈനബ ഷുക്കൂർ സന്നിഹിതയായിരുന്നു. ചടങ്ങിൽ എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി സക്കരിയ പൂക്കാട്ട്, റിഗാലിയ ജ്വല്ലറി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് പാർട്ണറുമായ ആഷിക് എ വൺ, എസ്.ഡി.പി.ഐ കിണർ ബ്രാഞ്ച് വൈസ് പ്രസിഡന്റ് മജീദ് തെക്കേകാട്ടിൽ എന്നിവർ ബാഗ് വിതരണത്തിന് നേതൃത്വം നൽകി. അങ്കണവാടിയിലെ മുഴുവൻ കുട്ടികൾക്കും  ചടങ്ങിൽ ബാഗുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ നഴ്സറി കുരുന്നുകൾക്കായി ഒരുക്കിയ ഈ ബാഗ് വിതരണ പദ്ധതിയുടെ ഭാഗമായി 18-ാം വാർഡിലെ പപ്പാളി അങ്കണവാടിയിൽ 18-ാം വാർഡ് മെമ്പർ ബുഷറ സുബൈർ, എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി സക്കരിയ പൂക്കാട്ട്, റിഗാലിയ ജ്വല്ലറി മാനേജിംഗ് പാർട്ണർ ആഷിക് എ വൺ എന്നിവരുടെ നേതൃത്വത്തിൽ വിതരണം നടന്നു. 19-ാം വാർഡിൽ നടന്ന ചടങ്ങിൽ 19-ാം വാർഡ് മെമ്പർ ഷിനോദ്, 18-ാം വാർഡ് മെമ്പർ ബുഷറ സുബൈർ, സക്കരിയ പൂക്കാട്ട്, ആഷിക് എ.വൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബാഗ് വിതരണം.മന്ദലംകുന്ന് അങ്കണവാടികളിൽ നടന്ന ആഘോഷ പരിപാടിയിൽ അങ്കണവാടി വർക്കർമാരായ സുനിത, ആതിര, ഹെൽപ്പർമാരായ ദീപ, ശോഭന എന്നിവരും കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments