ചാവക്കാട്: ചാവക്കാട് മുനിസിപ്പൽ പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. കേരള പ്രവാസി സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാവക്കാട് മുനിസിപ്പൽ പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം സംഘം ഓഫീസിൽ ചേർന്നു. സഹകരണ വാരാഘോഷത്തിനോട് അനുബന്ധിച്ചുള്ള പതാക ദിനത്തിന്റെ ഭാഗമായി സംഘം പ്രസിഡൻ്റ് എം.എ അബ്ദുൾ റസാഖ് പതാക ഉയർത്തി. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ശാലിനി രാമകൃഷ്ണൻ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് എം.എ അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ഷീന മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പൽ പ്രവാസി സംഘം വൈസ് പ്രസിഡന്റ് ടി.പി അബ്ദുൾ കരീം സ്വാഗതവും രാജഗോപാൽ നമ്പിയത്ത് നന്ദിയും പറഞ്ഞു. സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്‌ദുൾ സലാം കൊപ്ര, അബ്ദു രാമഞ്ചത്ത്, ശ്രീജി സുഭാഷ്, ജാസ്മിൻ ഹനീഫ, ഉസ്ന സൈഫുദീൻ, കലാം കനാം പുള്ളി, ഒ.എസ് ജനാർദ്ദനൻ എന്നിവരും സഹകാരികളും പങ്കെടുത്തു.
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
