Saturday, November 14, 2026

ചാവക്കാട് ഉപജില്ലാ കലോത്സവ നഗരി പ്ലാസ്റ്റിക് മുക്തമാക്കി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി

ഗുരുവായൂർ: ചാവക്കാട് ഉപജില്ല കലോത്സവ നഗരിയെ പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ മാതൃകാപരമായ പ്രവർത്തനം. ഗ്രീൻ പ്രോട്ടോക്കോൾ കൺവീനർ ശ്രീധരൻ മാസ്റ്റർ, ചെയർമാൻ വി.എസ് നവനീത് എന്നിവരുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദിന്റെ മേൽനോട്ടത്തിലാണ് ഹരിതകർമ്മസേനാംഗങ്ങളാണ് കലോത്സവ നഗരി പ്ലാസ്റ്റിക് മുക്തമാക്കിയത്. വേദികളിൽ സ്റ്റീൽ പാത്രങ്ങളും, കുടിവെള്ളത്തിന് വാട്ടർ കിയോസ്കുകളും സ്ഥാപിച്ച് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിയാണ് കലോത്സവം ഹരിത ചട്ടം പാലിച്ചത്. തൈക്കാട് വി.ആർ അപ്പുമാസ്റ്റർ മെമ്മോറിയൽ എച്ച്.എസ്.എസിലും, ബ്രഹ്മകുളം സെന്റ് തെരേസാസ് ജി.എച്ച്.എസ്.എസിലുമായി അഞ്ചു ദിവസങ്ങളിലായി നടന്ന കലോത്സവം ഇന്നലെ സമാപിച്ചു.

🫟കലോത്സവ നഗരിയിലെത്താൻ കഴിഞ്ഞില്ലേ? ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ നാലു ദിവസത്തെ ലൈവ് ദൃശ്യങ്ങൾ ഇവിടെ കാണാം!

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

 സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments