Sunday, November 8, 2026

പാടൂർ പുളിക്കകടവ് പാലത്തിൽ കടവ് മോണിംഗ് വൈബ് കൂട്ടായ്മയുടെ ശുചീകരണം

​പാടൂർ കടവ് മോണിംഗ് വൈബ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുളിക്കകടവ് പാലത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. പാലത്തിൽ വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്തെ മണ്ണും തടസ്സങ്ങളും നീക്കം ചെയ്തു. ഈ ഭാഗങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവായതിനെ തുടർന്നാണ് കൂട്ടായ്മ ശുചീകരണ പ്രവർത്തനവുമായി മുന്നോട്ട് വന്നത്. കൂടാതെ,അധികൃതർ പാലത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടു.
​ശുചീകരണ പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ ഭാരവാഹികളായ.അയ്യൂബ് പുളിക്കൽ, മുഹമ്മദ് മോൻ, പി.എച്ച്. നൗഷാദ്, എ.വി. സൈദ് മുഹമ്മദ്, അഫ്സൽ പാടൂർ, നാസർ ഉമ്മർ, പി.കെ.സലിം എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments