പാടൂർ കടവ് മോണിംഗ് വൈബ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുളിക്കകടവ് പാലത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. പാലത്തിൽ വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്തെ മണ്ണും തടസ്സങ്ങളും നീക്കം ചെയ്തു. ഈ ഭാഗങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവായതിനെ തുടർന്നാണ് കൂട്ടായ്മ ശുചീകരണ പ്രവർത്തനവുമായി മുന്നോട്ട് വന്നത്. കൂടാതെ,അധികൃതർ പാലത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ ഭാരവാഹികളായ.അയ്യൂബ് പുളിക്കൽ, മുഹമ്മദ് മോൻ, പി.എച്ച്. നൗഷാദ്, എ.വി. സൈദ് മുഹമ്മദ്, അഫ്സൽ പാടൂർ, നാസർ ഉമ്മർ, പി.കെ.സലിം എന്നിവർ നേതൃത്വം നൽകി.
