Sunday, November 8, 2026

ഗുരുവായൂരിൽ യുവാവിന് വെട്ടേറ്റു

ഗുരുവായൂരിൽ യുവാവിന് വെട്ടേറ്റു. കാവീട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശി നൗഫലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഗുരുവായൂർ അപ്പാസ് തിയേറ്ററിന് മുന്നിലായിരുന്നു സംഭവം. വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് യുവാവിന് വെട്ടേറ്റതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൈക്ക് മാരകമായി വെട്ടേറ്റ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments