ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവത്തിലെ ആദ്യ സ്പെഷ്യൽ കച്ചേരിയിൽ ഡോ. ബൃന്ദ മണികവാസകൻ സംഗീതാർച്ചന നടത്തി . ആരഭി രാഗത്തിൽ ‘നീ സരി വെൽപുല, ( ആദി താളം ) എന്ന കീർത്തനത്തോടെയാണ് സംഗീതാർച്ചനക്ക് തുടക്കം കുറിച്ചത് .തുടർന്ന് ‘ഗാനമൂർത്തേ’ ആദി താള ത്തിൽ ഗണാമൂർത്തിരാഗം, സ്വാതി തിരുനാൾ കൃതി യായ ‘കരുണാകര’ രാഗം ബേഡകം (രൂപക് താളം ), സാവേരി രാഗത്തിലുള്ള ‘ശ്രീ രാജഗോപാല” ( ആദി താളം ) എന്നിവ ആലപിച്ചു ഒടുവിൽ യമുന കല്യാണി ഭാവ യാമി രാഗത്തിലുള്ള നാരായണീയ ശ്ലോകം( ഖണ്ഡ ചാപ് താളം ) ആലപിച്ചാണ് സംഗീതാർച്ചന അവസാനിപ്പിച്ചത് ശ്രുതി സാരഥി വയലിനിലും രോഹിദ് പ്രസാദ് മൃദംഗത്തിലും , മങ്ങാട് വി പ്രമോദ് ഘടത്തിലും പറവൂർ ഗോപകുമാർ മുഖർ ശംഖിലും പക്കമേളമൊരുക്കി
